മാധ്യമപ്രവര്‍ത്തകന്‍ കൊഴുക്കല്ലൂരിലെ എള്ളോഴത്തില്‍ അനൂപ് അന്തരിച്ചു


മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ എള്ളോഴത്തില്‍ അനൂപ് ബാംഗ്ലൂരില്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ ജേര്‍ണലിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു.

അച്ഛന്‍: രാഘവന്‍(റിട്ടേര്‍ഡ് കെഎസ്ഇബി).
അമ്മ: ശാന്ത (റിട്ടേര്‍ഡ് ഹെഡ്മിസ്ട്രസ്സ് കരിങ്കല്ലായി എയുപി സ്‌കൂള്‍ ഫാറൂഖ്).

ഭാര്യ: രേഷ്മ (സ്പീച്ച് തെറാപ്പിസ്റ്റ്),

സഹോദരി: അമൃത (മാനേജര്‍ എസ്ബിഐ മുംബൈ). സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് കൊഴുക്കല്ലൂരിലെ എള്ളോഴത്തില്‍ വീട്ടുവളപ്പില്‍.