കേന്ദ്ര അവഗണനയ്‌ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം; സി.പി.എം മാര്‍ച്ചിന്റെ ഭാഗമായ കാല്‍നട പ്രചരണ ജാഥ പുരോഗമിക്കുന്നു


കൊയിലാണ്ടി: കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണത്തിനെതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാല്‍നട പ്രചരണജാഥ നടത്തി. ഏരിയാ കമ്മിറ്റി നേതൃത്വം നല്‍കുന്ന ഏരിയാ കാല്‍നട പ്രചാരണ ജാഥയുടെ ഒന്നാം ദിവസം വെങ്ങളത്തു നിന്നാരംഭിച്ച് കാപ്പാട്, തിരുവങ്ങൂര്‍, കൊളക്കാട്, കാഞ്ഞിലശേരി, കലോപൊയില്‍, ചേലിയ, എളാട്ടേരി, മാവിന്‍ ചുവട് എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങളേറ്റുവാങ്ങി കോതമംഗലത്ത് സമാപിച്ചു. 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് സി.പി.എം നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്റേയും ധര്‍ണ്ണയുടേയും പ്രചാരണാര്‍ത്ഥമാണ് ജാഥ സംഘടിപ്പിച്ചത്.

സമാപന കേന്ദ്രത്തിലെ യോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ സംസാരിച്ചു. എന്‍.കെ.ഗോകുല്‍ദാസ് അധ്യക്ഷനായി. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ ടി.കെ.ചന്ദ്രന്‍, ഡെപ്യൂട്ടി ലീഡര്‍ കെ.ഷിജു, ജാഥാപൈലറ്റ് എല്‍.ജി.ലിജീഷ്, ജാഥാ മാനേജര്‍, പി.ബാബുരാജ്, വി.എം.ഉണ്ണി, കെ.സത്യന്‍, പി.സത്യന്‍, ടി.ഇ.ബാബു, എ.എം.സുഗതന്‍, ബി.പി.ബബീഷ്, കെ.രവീന്ദ്രന്‍, സതി കിഴക്കെയില്‍, കെ.ശ്രീനിവാസന്‍, പി.സി.സതീഷ് ചന്ദ്രന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

ജാഥ ഇന്ന്
21 വെള്ളി
9.30 അരങ്ങാടത്ത്,
10.15 ഇ.എം.എസ് കോര്‍ണര്‍
11 ബീച്ച് സെന്‍ട്രല്‍
11.45 സിവില്‍
2.30 ആനക്കുളം
3.15 പുളിയഞ്ചേരി
4.15 കെ.പി.കെ സ്റ്റോപ്പ്
5 നടുവത്തൂര്‍
5.45 കീഴരിയൂര്‍ ( സമാപനം)