അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ വിറ്റു; തിക്കോടി സ്വദേശിയായ 18കാരനെതിരെ കേസ്‌


തിക്കോടി: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ വില്‍പന നടത്തിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ(18)തിരെയാണ് കേസ്. ആദിത്യനെ കസബ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നത്. ക്ലാസ് മുറികളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും അറിയാതെ ശരീരഭാഗങ്ങള്‍ പകര്‍ത്തി ടെലഗ്രാമിലൂടെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചത്.

സ്ഥാപന അധികൃതര്‍ ഉടന്‍ തന്നെ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നല്‍കുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയുമായിരുന്നു. വിദ്യാർഥിയെ സ്ഥാപനത്തിൽനിന്ന് താത്കാലികമായി സസ്‌പെൻഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചു.

Description: student arrested for copying pictures of classmates and teachers