കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം; സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കാല്‍നട പ്രചാരണ ജാഥയ്ക്ക് തുടക്കമായി


കൊയിലാണ്ടി: കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഫെബ്രുവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെയും ധർണ്ണയുടേയും പ്രചാരണാർത്ഥം സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഫെബ്രുവരി 19 മുതൽ 22 വരെ സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥയ്ക്ക്‌ ആവേശകരമായ തുടക്കം.

കാട്ടിലപിടിയിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എ.യുമായ എ.പ്രദീപ് കുമാർ ജാഥാ ലീഡർ ടി.കെ ചന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, ജില്ലാ കമ്മറ്റി അംഗം കെ.കെ മുഹമ്മദ്, ജാഥാലീഡർ ടി.കെ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗവും ജാഥാ പൈലറ്റുമായ എൽ.ജി ലിജീഷ്, മുൻ എംഎൽഎ പി വിശ്വൻ മാസ്റ്റർ, ഏരിയാ കമ്മറ്റി അംഗങ്ങളായ ജാഥാ സെപ്യൂട്ടി ലീഡർ കെ ഷിജു, ജാഥാ മാനേജർ, പി ബാബുരാജ്, ഏരിയാ കമ്മിറ്റി അംഗം ബി.പി ബബീഷ് എന്നിവർ സംസാരിച്ചു.

ജാഥാ ലീഡറെ കെ.വി സുരേന്ദ്രൻ, ടി.കെ ശ്രീജു, കെ.സി ഗണേശൻ, പി.ടി സോമൻ, സന്ധ്യാഷിബു, പി.ടി ബാലൻ, അശ്വിൻ, ഹമീദ് എം.കെ, ഷിജു യു.കെ, ഷിബീഷ് എ.പി, യു ശശി എന്നിവർ ഹാരാർപ്പണം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം പി.സി സതീഷ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെങ്ങളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി അനീഷ് സ്വാഗതം പറഞ്ഞു. ജാഥ 20, 21, 22 തിയ്യതികളിൽ ഏരിയയിലാകെ സഞ്ചരിച്ച് 22ന് അണേലയിൽ സമാപിക്കും.

Description: CPI(M) Koyilandy area walking campaign march has started