കലി അടങ്ങാതെ; തൃശ്ശൂരിൽ മധ്യവയസ്ക്കനെ കാട്ടാന ചവിട്ടിക്കൊന്നു


തൃശൂർ: തൃശ്ശൂരിൽ മധ്യവയസ്ക്കനെ കാട്ടാന ചവിട്ടിക്കൊന്നു. താമരവെള്ളച്ചാൽ സ്വദേശി പ്രഭാകരൻ (58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാൽ മേഖലയിലെ കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു പ്രഭാകരൻ.

മകൻ മണികണ്ഠനും മരുമകൻ ബിജോയ്യും പ്രഭാകരന് ഒപ്പം വനത്തിനുള്ളിലേക്ക് പോയിരന്നു. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ ആക്രമണമുണ്ടായത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ ഇയാൾ ഒഴിഞ്ഞുമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ പ്രഭാകരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Summary: A middle-aged man was trampled to death by a wild cat in Thrissur