ഐ.എസ്.ആര്.ഒ ജീവനക്കാരന് കാരയാട് കണ്ണമ്പത്ത് കെ.എം.ബാലന് അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് റിട്ട. ഐ.എസ്.ആര്.ഒ ജീവനക്കാരന് കണ്ണമ്പത്ത് കെ.എം.ബാലന് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. പ്രമുഖ തെയ്യം കലാകാരനായിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: റീന (ജില്ലാ ആശുപത്രി പാലക്കാട്), ജയന് (കുവൈറ്റ്), മനോജ് കുമാര്‍ (സ്റ്റോര്‍ കീപ്പര്‍ താലൂക്ക് ആശുപത്രി ചിറ്റൂര്‍).
മരുമക്കള്‍: പരേതനായ ദിവാകരന് (കുരുവട്ടൂര്‍), സിന്ധു (തൃശൂര്‍), സജേത (പാലക്കാട്). സഹോദരങ്ങള്‍: കുഞ്ഞി ചന്തു (റിട്ട. സ്റ്റാഫ് അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ്, ഭാസ്കരന് പഞ്ചകല (റിട്ട സ്റ്റോര്‍ സൂപ്രണ്ട് ആരോഗ്യ വകുപ്പ്), കുഞ്ഞിക്കണ്ണന് (അരിക്കുളം), സരോജിനി (ഉള്ള്യേരി), പരേതയായ ജാനകി (പാലയാട്ട് നട).