സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തിയ്യതി അറിയാം


കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂൺ 13 മുതൽ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ട് മുതൽ 18 വരെ പ്ലസ് വൺ, വിഎച്ച്‌എസ്ഇ പരീക്ഷകൾ നടത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്.

പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രിൽ 27 മുതൽ ആരംഭിക്കും.

ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തും. ഫോക്കസ് ഏരിയ ആശങ്ക വേണ്ട. പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഇല്ല. ഈ സൗകര്യം കൂടി നോക്കിയാണ് പരീക്ഷ നീട്ടിയത്. അധ്യാപക പരിശീലനം മെയ് രണ്ടാം വാരം മുതൽ ആരംഭിക്കും.

പരീക്ഷാ പേപ്പർ മൂല്യനിർണയം സംബന്ധിച്ച സമരം ആവശ്യമില്ലാത്തതാണെന്നും മന്ത്രി കൂട്ടി ചേർത്തു. നോക്കേണ്ട പേപ്പറുകളുടെ എണ്ണം ഉയർത്തിയത് പുനക്രമീകരിച്ചു. സമരക്കാരുടെ ആവശ്യം അംഗീകരിച്ചു എന്നും പ്രതിഫലം വർധിപ്പിക്കണം എന്ന ആവശ്യം പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു.