മൂരാട് പുതിയ പാലം: അതിവേഗം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു, ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ
വടകര: മൂരാട് പുതിയ പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പുഴയില്‍ സ്ഥാപിക്കുന്ന രണ്ടു തൂണുകളുടെ പൈലിങ് അവസാന ഘട്ടത്തിലാണ്. പുഴക്കരയിലെ പൈലിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പമുള്ള അനുബന്ധ കോണ്‍ക്രീറ്റ് ബീമുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
[ad2]
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനു മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണയുണ്ടായ കനത്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പ്രവൃത്തി മന്ദഗതിയിലാക്കുകയുും ചെയ്തിരുന്നു.
[ad1]
അതേസമയം, പാലം പണിയും ദേശീയപാത നിര്‍മ്മാണവും കൂടിയായതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്‌കരമാണ്. ചില സമയങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുമുണ്ട്. പാലം പണി പൂര്‍ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ. ഫൈവ് ഇന്‍ഫ്രാസ്ട്രക്ചറല്‍ കമ്പനിക്കാണ് നിര്‍മ്മാണ് ചുമതല. ദേശീയപാത 66 ല്‍ 2.1 കിലോമീറ്ററില്‍ ആറുവരി പാതയോടുകൂടിയാണ് നിര്‍മ്മാണം നടക്കുന്നത്.