പുല്‍വാമയില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരം; കൊയിലാണ്ടിയില്‍ പുല്‍വാമ ദിനം ആചരിച്ച് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ്


കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പുല്‍വാമ ദിനം ആചരിച്ചു. ഓഫീസിലെ അമര്‍ ജവാന്‍ മണ്ഡപത്തില്‍ ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഇ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം അന്തരിച്ച ജവാന്‍ ആദര്‍ശിനും മണക്കുളങ്ങര അമ്പലത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് എ.കെ.രവീന്ദ്രന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ.കെ. ലക്ഷ്മണന്‍, മുരളീധരന്‍, വി.പി.വേണുഗോപാല്‍, സുബിജ മനോജ്, ഷൈലജ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

രാമചന്ദ്രന്‍ പാലാട്ട്, ശ്രീലേഷ് കന്മനക്കണ്ടി, രാധാകൃഷ്ണന്‍ , പ്രകാശന്‍, പത്മാവതി ഗംഗാധരന്‍, കല്യാണിക്കുട്ടി, സുനില വേണു ഗോപാല്‍, രൂപകല മുരളീധരന്‍, സുനിത രവീന്ദ്രന്‍, റിജുല ശ്രീശന്‍ എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ശ്രീശന്‍ കാര്‍ത്തിക സ്വാഗതവും ട്രഷറര്‍ പ്രേമാനന്ദന്‍ തച്ചോത്ത് നന്ദിയും രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗം പര്യവസാനിച്ചു.