150ാം വാര്‍ഷികോത്സവത്തില്‍ കൊല്ലം എല്‍.പി.സ്‌കൂള്‍; മത്സരപരീക്ഷാ വിജയികള്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു


കൊല്ലം: കൊല്ലം എല്‍.പി.സ്‌കൂള്‍ (ശ്രീ പിഷാരികാവ് ദേവസ്വം) 150ാം വാര്‍ഷികോത്സവത്തിന്റെ ഭാഗമായി എല്‍.എസ്.എസ് വിജയികള്‍ക്കും എല്‍.കെ.ജി, യു.കെ.ജി ടാലന്റ് സെര്‍ച്ച് പരീക്ഷ വിജയികള്‍ക്കും മികച്ച വിദ്യാര്‍ത്ഥിക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പുസ്തകോത്സവവും നടന്നു.

യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.വി.ഫക്രുദ്ദീന്‍ മാസ്റ്റര്‍, കെ.ടി.സുമേഷ്, എ.പി.സുധീഷ്, ആര്‍.ബിനിത, ഇ.എസ് രാജന്‍, കെ.ചിന്നന്‍ നായര്‍, എന്‍.വി വത്സന്‍, മുഹമ്മദ് ഷെഫീഖ്, അനില്‍ ചെട്ടി മഠം, അനില്‍ മന്ദമംഗലം എന്നിവര്‍ സംസാരിച്ചു.