ചെങ്ങോട്ടുകാവില്‍ റെഡ് വളണ്ടിയര്‍മാര്‍ച്ചും പൊതുപ്രകടനവും; സേലം രക്തസാക്ഷി സഖാവ് ഗോപാലന്‍കുട്ടിയുടെ ഓര്‍മ്മയില്‍ ജന്മനാടായ എടക്കുളം
കൊയിലാണ്ടി: സേലം രക്തസാക്ഷി സഖാവ് ഗോപാലന് കുട്ടിയുടെ ഓര്‍മ്മ പുതുക്കി ജന്മനാടായ എടക്കുളത്ത് നടന്ന പരിപാടികള്‍ക്ക് സമാപനമായി. വാര്‍ഷികദിന പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ചെങ്ങോട്ടുകാവില്‍ നിന്നുമാരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു പ്രകടനവും ഞാണം പൊയിലില്‍ സമാപിച്ചു.
സമാപന സമ്മേളനം സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. പൊയില്‍ക്കാവ് ലോക്കല്‍ സെക്രട്ടറി പി.ബാലകൃഷ്ണന് അധ്യക്ഷനായി. അനില്‍ പറമ്പത്ത് സ്വാഗതം പറഞ്ഞു. കിസാന്‍ സഭാ കേന്ദ്ര കമ്മറ്റിയംഗം പി.വിശ്വന്, പി.പി.സി.സതീഷ് ചന്ദ്രന്, വി.എം.ഗംഗാധരന്, പി.വേണു തുടങ്ങിയവര്‍ സംസാരിച്ചു. പുതുക്കിപ്പണിത ഗോപാലന്‍കുട്ടി സ്മാരകത്തില്‍ സഖാവ് ഗോപാലന്‍കുട്ടിയുടെ ഫോട്ടോ പി.വിശ്വന് അനാച്ഛാദനം ചെയ്തു.