160 ഓളം പേര്‍ പങ്കെടുത്ത സൗജന്യ മെഡിക്കല്‍ ക്യാമ്പ്; വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടായിരുന്ന നസറുദ്ദീന്റെ വിയോഗത്തില്‍ അനുസ്മരണയോഗം നടത്തി നന്തി യൂണിറ്റ്


നന്തി: വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടന സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ടി. നസറുദ്ദീനെ അനുസ്മരിച്ച് വ്യാപാര ഭവനില്‍ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മാണിയോത്ത് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് പവിത്രന്‍ ആതിര അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി വിനോദന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക പ്രസിഡന്റ് ഫൈസല്‍ വനിതാ വിംഗ് സുഹറ കെ.വി.കെ സുബൈര്‍ എം.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി സനീര്‍ വില്ലന്‍കണ്ടി സ്വാഗതവും യൂണിറ്റ് ട്രഷറര്‍ ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.

അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് സഹാനി ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ 160 ഓളം പേര്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍ നേത്രപരിശോധന ദന്തപരിശോധന, ബിപി,ഷുഗര്‍ തുടങ്ങിയവ പേരിശോധിച്ചു.

ക്യാമ്പിന് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ രാജന്‍ വടക്കേയില്‍, എം.കെ വിശ്വന്‍, സുരേഷ് ഒ., റിയ, അശോകന്‍ പി, അബ്ദുള്ള ഒ.ടി , ആര്‍.വി ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.