ജോലി ഒഴിവുകൾ കൃത്യമായി വ്യക്തമാക്കണം; അല്ലാത്ത പരസ്യങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ നൽകുമ്പോൾ എത്ര ഒഴിവുണ്ടെന്നതു കൃത്യമായി വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. അല്ലാത്ത പരസ്യങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്

തസ്തികകളുടെ എണ്ണം പരാമർശിക്കുന്നതിൽ പരാജയപ്പെടുന്ന പരസ്യങ്ങൾ സുതാര്യതയില്ലാത്തതിനാൽ അസാധുവാണ്. കൂടാെ നിയമവിരുദ്ധവുമാണെന്ന് ക്ലാസ് നാല് ജീവനക്കാരെ തിരഞ്ഞെടുക്കാൻ ജാർഖണ്ഡിൽ നടത്തിയ റിക്രൂട്മെന്റ് ഡ്രൈവ് റദ്ദാക്കിയ ജാർഖണ്ഡ് ഹൈകോടതി നടപടി ശരിവച്ചാണു സുപ്രീം കോടതിയുടെ ഉത്തരവ്. എത്ര ഒഴിവുണ്ടെന്ന കാര്യം പരസ്യത്തിൽ വ്യക്തമാക്കാത്ത സാഹചര്യത്തിലാണു റദ്ദാക്കിയത്.