വിദ്യാര്‍ത്ഥികളിലെ നിര്‍മാണ ശേഷികളെ പരിപോഷിക്കുക ലക്ഷ്യം; പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വര്‍ക്ക് എക്‌സ്പിരിയന്‍സ് ക്ലബ് അംഗങ്ങള്‍ നിര്‍മിച്ച മെഡിസിന്‍ കവര്‍ കൈമാറി


ചെങ്ങോട്ടുകാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വര്‍ക്ക് എക്‌സ്പിരിയന്‍സ് ക്ലബ് അംഗങ്ങള്‍ നിര്‍മിച്ച മെഡിസിന്‍ കവര്‍ കൈമാറി. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്കാണ് മെഡിസിന്‍ കവര്‍ കൈമാറിയത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹാരിഷ് മെഡിസിന്‍ കവര്‍ ഏറ്റുവാങ്ങി. ‘കരവിരുത് ‘എന്ന പേരില്‍ വിദ്യാര്‍ത്ഥികളിലെ നിര്‍മാണ ശേഷികളെ പരിപോഷിക്കാന്‍ വേണ്ടിയാണ് കരവിരുത് ക്ലബ് പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ അതിന് വഴിയൊരുക്കുകയാണ് സ്‌കൂള്‍. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ബീന കെ.സി, കവിത. കെ.കെ, രേഷ്മ. ബി,’കരവിരുത് ‘ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.