കൊയിലാണ്ടി 14-ാം മൈലില്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: കൊയിലാണ്ടി 14-ാം മൈലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പിട്ടാപ്പള്ളി ഷോപ്പിന് മുമ്പില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര നിസാന്‍ ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൊലേറോ പിക്കപ്പ് വാനുമാണ് കൂട്ടിയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
അഗ്നിരക്ഷാ സേന എത്തുമ്പോഴേക്കും മിനി ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തെടുത്തു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Description: A lorry and a pick-up van collided at 14th mile in Koilandy