കാപ്പാട് കനിവ് സ്നേഹതീരത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
കാപ്പാട്: കാപ്പാട് തീരദേശത്ത് പ്രവർത്തിക്കുന്ന കനിവ് സ്നേഹതീരത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കനിവ് ചെയർമാൻ ഇല്യാസ് പാഴേടത്തിന്റെ അധ്യക്ഷതയിൽ വ്യവസായ പ്രമുഖൻ സുബൈർ കൊളക്കാടൻ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ സർവീസിൽ നിന്നും വിരമിക്കുന്ന സ്നേഹതീരം കൊയർ ടെക്കർ നാരായണന് യാത്ര നൽകി.
സ്നേഹതീരം ഭാരവാഹികളായ ഹാഷിം കടാക്കലകത്ത് കോഴിക്കോട്, നജിബ് പി.പി, മുനീർ അഹമ്മദ് കാപ്പാട്, സിദ്ധീഖ് റഷീദ് ഷൗക്കി, ഇസ്മായിൽ അത്തോളി, മാനേജർ റാഷിദ് പള്ളിക്കര, നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇസ്മായിൽ പ്രോജക്ട് വിശദീകരിച്ചു. ജനറൽ സെക്രട്ടറി ബഷീർ പി.സ്വാഗതവും പി.കെ റഹിം നന്ദിയും പറഞ്ഞു.
Description: Kappad Kaniv released the new logo of Snehathira