ഭക്തജനങ്ങളാല്‍ തിങ്ങിനിറഞ്ഞ് ക്ഷേത്രം; കൊയിലാണ്ടി പയറ്റുവളപ്പില്‍ ശ്രീദേവിക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവിക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ പാല്‍ എഴുന്നള്ളിപ്പ് ആറാട്ട് കുടവരവ് വൈകുന്നേരം ഇളനീര്‍ കുല വരവും കുട്ടിച്ചാത്തന്‍ തിറകളും നടന്നു. തുടര്‍ന്ന് താലെപ്പൊലി എഴുന്നള്ളിപ്പിന് വടക്കെ കരറീന, തിടമ്പ് എഴുന്നള്ളിച്ചു. തളാപ്പ് പ്രസാദും, പള്ളിക്കല്‍ മിനിമോളും പറ്റാനകളായി.

പ്രഗല്‍ഭരായ പുരന്തരദാസ്, പി.വി. മണി, കേരളശ്ശേരി സുബ്രഹ്‌മണ്യന്‍, രാമന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാണ്ടിമേളത്തോടെ നാദസ്വര സഹിതം താലപ്പൊലി എഴുന്നള്ളിപ്പ്, ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തില്‍ കലാമണ്ഡലം ശിവദാസ് , സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂര്‍ ശബരി, കീനൂര്‍ മണികണ്ഠന്‍, തിരുവള്ളൂര്‍ ഗിരീഷ്, അയിലൂര്‍ കൃഷ്ണദാസ്, സാജു കൊരയങ്ങാട് തുടങ്ങിയരുടെ നേതൃത്വത്തില്‍ പാണ്ടിമേള സഹിതം ഭഗവതിയുടെ ആറാട്ടെഴുന്നള്ളിപ്പ്, 12 മണിക്ക്, വലിയ ഗുരുതിതര്‍പ്പണത്തിനു ശേഷം കൊടിയിറങ്ങും.