ചോറോട് ഒമ്പത് വയസുകാരി വാഹനമിടിച്ച് കോമയിലായ സംഭവം; ഒടുവിൽ പ്രതി കോയമ്പത്തൂരിൽ പിടിയിൽ


വടകര: ചോറോട് ഒമ്പത് വയസുകാരി വാഹനമിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി പിടിയിൽ. പുറമേരി സ്വദേശി ഷജീലാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി ചെയ്യുന്നതിനായി വടകരയിൽ നിന്നും അന്വേഷണ സംഘം കോയമ്പത്തൂരേക്ക് പോയിട്ടുണ്ട്.

പ്രതിക്കായി എല്ലാ വിമാനത്താവളങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ ഷജീലിനെ അധികൃതർ അവിടെ തടഞ്ഞുവച്ചത്. കഴിഞ്ഞ വർഷം ഫിബ്രുവരി 17 ന് ആയിരുന്നു അപകടം നടന്നത്.

ഒമ്പത് വയസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബേബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിർത്താതെ പോയി.
പത്ത് മാസങ്ങൾക്ക് ശേഷം ഡിസംബറിലാണ് അപകടത്തിനിടയാക്കിയ കാർ പോലിസ് കണ്ടെത്തിയത്.

Summary: The accused in chorod accident case was arrested in Coimbatore