മുക്കത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു


മുക്കം: മുക്കത്ത് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ചേന്നമംഗല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഫാത്തിമ ജിബിന്‍ ആണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഫാത്തിമയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.