യേശുദാസ് പാടിയ ഗാനം ആലപിച്ച് സദസ്സിനെ കയ്യിലെടുത്ത് മന്ത്രി കടന്നപ്പള്ളി; മേപ്പയ്യൂര്‍ ഫെസ്റ്റിന് സമാപനം


മേപ്പയൂര്‍: സമൂഹത്തില്‍ വിഭാഗീയതകളില്ലാതെ ഒരുമിപ്പിക്കാനും മനുഷ്യ മനസില്‍ സാംസ്‌കാരക ബോധം വളര്‍ത്താനും ജനകീയ സാസ്‌കാരിക ഉത്സവങ്ങള്‍ കൊണ്ട് കഴിയുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയില്‍ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന യേശുദാസ് പാടിയ ഗാനം മന്ത്രി ആലപിച്ചപ്പോള്‍ ഫെസ്റ്റ് ഗ്രൗണ്ടില്‍ ആയിരങ്ങളുടെ നിറ കൈയ്യടി ഉയര്‍ന്നു.

ഫെസ്റ്റിന്റെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള ഉപഹാരം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്നു മലയാള മനോരമ വാര്‍ത്താ പ്രതിനിധി രാമചന്ദ്രന്‍ കീഴരിയൂര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് തകര മ്യൂസിക്കല്‍ ബാന്‍ഡിന്റെ തള സംഗീത പരിപാടി നടന്നു.