കോഴിക്കോട് പോലിസ് ക​സ്റ്റ​ഡി​യി​ൽ ​നി​ന്ന് പ്ര​തി രക്ഷപ്പെട്ടു; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പിടിയിലായി


കോ​ഴി​ക്കോ​ട്: പോലിസ് സ്റ്റേ​ഷ​നി​ലെ ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പിടികൂടി. സി​റ്റി ക്രൈം ​സ്ക്വാ​ഡും വെ​ള്ള​യി​ൽ പൊ​ലീ​സും പി​ടി​കൂ​ടി. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ നാ​ലു​കു​ടി​പ​റ​മ്പ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്രീ​ദാണ് പിടിയിലായത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​മ​ണി​യോ​ടെ വെ​ള്ള​യി​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബാ​ത്ത്റൂ​മി​ൽ ക​യ​റി ചു​മ​രി​ന് മു​ക​ളി​ലൂ​ടെ ചാ​ടി​ക്ക​ട​ന്ന് ക​സ്റ്റ​ഡി​യി​ൽ​ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ സ്കൂ​ട്ട​റി​ന്റെ ഡി​ക്കി സ്ക്രൂ​ഡ്രൈ​വ​ർ​കൊ​ണ്ട് കു​ത്തി​ത്തു​റ​ന്ന് വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളുൾപ്പെടുന്ന സം​ഘ​ത്തെ മോ​ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ള​യി​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

സ്റ്റേ​ഷ​നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​രു​ൺ കെ. ​പ​വി​ത്ര​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​റ്റി ക്രൈം ​സ്ക്വാ​ഡ് തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വീ​ടും പ​രി​സ​ര​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൈ​യ്യാ​മം പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്റെ ശ​ബ്ദം തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ എ. ​ഉ​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യു​ടെ വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി വീ​ടി​ന്റെ ഓ​ടു പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ള​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു കെ. ​ജോ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഹാ​ദി​ൽ കു​ന്നു​മ്മ​ൽ, എ. ​പ്ര​ശാ​ന്ത് കു​മാ​ർ, രാ​കേ​ഷ് ചൈ​ത​ന്യം, വെ​ള്ള​യി​ൽ സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി.​പി.​ഒ ജോ​ഷി, ഹോം ​ഗാ​ർ​ഡ് രാ​ജേ​ഷ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.