വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ച് എം.എസ്.എഫ്
കൊയിലാണ്ടി: വിദ്യാര്‍ത്ഥികള്‍ക്കായി കൊയിലാണ്ടിയില്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ച് എം.എസ്.എഫ്. ദേശീയ പ്രാധാന്യമുള്ള രാജ്യത്തെ ഉന്നതമായ നാല്‍പതിലധികം കേന്ദ്ര സര്‍വകലാശാലകളെ കുറിച്ചും അതിലേക്കുള്ള ആദ്യ ചുവടുപടിയായ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയെ കുറിച്ചും വിദ്യാര്‍ത്ഥികളെ പരിചയപ്പെടുതുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.
എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘാടനം ചെയ്തു. ഫസീഹ് സി അധ്യക്ഷനായ ചടങ്ങില്‍ അദ്‌നാന്‍ മുഹമ്മദ്, അന്‍സില്‍ കീഴരിയൂര്‍, ദാവൂദ് ഇബ്രാഹിം, റസീന്‍, നിഹാല്‍ കലാം എന്നിവര്‍ വിവിധ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.
റെനിന്‍ അഷറഫ്, നബീഹ് അഹമ്മദ്, സിനാന്‍ ഇ എന്നിവര്‍ നേതൃത്വം നല്‍കി. സിഫാദ് ഇല്ലത്ത് സ്വാഗതവും ഷാനിബ് തിക്കോടി നന്ദിയും പറഞ്ഞു.
SUMMARY: MSF organizes Central University Orientation Class for students.