ലഹരിക്കെതിരെ കൈകോര്‍ക്കാം; ബോധവല്‍ക്കരണ പരിപാടിയുമായി പള്ളിക്കര ദിശ പാലിയേറ്റീവ്
തിക്കോടി: ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ച് പള്ളിക്കര ദിശ പാലിയേറ്റീവ്. ലഹരരിക്കെതിരെ കൈകോര്‍ക്കാം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി പയ്യോളി എസ്.ഐ റഫീഖ് ഉല്‍ദ്ഘാടനം ചെയ്തു. ദിശ ചെയര്‍മാന്‍ ഒ. കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
കണ്‍വീണര്‍ ആര്‍.കെ.കുഞ്ഞമ്മദ് സ്വാഗതവും പറഞ്ഞ പരിപാടിയില്‍ ജനജാഗ്രത സദസില്‍ മുഖ്യ പ്രഭാഷണം സുഹൈല്‍ ഹൈതമി നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദിബിഷ ബാബു, നന്മ മഹല്‍ കൂട്ടായ്മ പ്രസിഡന്റ് ആര്‍.കെ റഷീദ്, പി. ജനാര്‍ദ്ദന്‍.
അശോകന്‍ പുതിയോട്ടില്‍, ടി.പി. കുഞ്ഞിമൊയ്തീന്‍(മിസ്‌ക്), സാഹിത്യകാരന്‍ റസാക്ക് പള്ളിക്കര എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ദിശ വുമന്‍സ് വിംഗ് കണ്‍വീണര്‍ റംല ഷറഫ് നന്ദി പറഞ്ഞു.