കുറ്റ്യാടി ബൈപ്പാസ്; ഭൂമി ഏറ്റെടുക്കൽ നടപടികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു, ഈ മാസം തന്നെ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റും


കുറ്റ്യാടി: ബൈപ്പാസ് പ്രവർത്തിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ അവസാന വിജ്ഞാപനമായ 19(1) നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിച്ചു.1.5789ഹെക്ടർ ഭൂമിയാണ് കുറ്റ്യാടി ബൈപ്പാസ് പ്രവർത്തിക്കായി ഏറ്റെടുക്കുന്നത്.

നിലവിൽ കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് 13.15 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. ഈ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. രേഖകളുടെ പരിശോധനകൾ നടത്തിയതിന് ശേഷം കൊയിലാണ്ടി ലാൻഡ് തഹസിൽദാരുടെ നേതൃത്വത്തിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരി മാസത്തിൽ തന്നെ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പ്രവർത്തി ആരംഭിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി കഴിഞ്ഞു.

SUMMARY: kuttyati-bypass-the-final-notification-of-the-land-acquisition-process-has-been-issued-and-the-amount-will-be-transferred-to-the-accounts-of-the-land-owners-this-month-itself.