പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ നിയമനം; വിശദമായി അറിയാം


കോഴിക്കോട് : പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്‍ഡന്‍ തസ്തികയില്‍ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബിരുദം/ ബിഎഡ്. 18 നും 40 നും ഇടയിലുള്ള യുവതികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് മുന്‍ഗണന നല്‍കും.

എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, അധിക യോഗ്യത/ മുന്‍പരിചയം ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2376364.