വ​ട​ക​ര ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്രയിലെ പണയ സ്വ​ർ​ണ ത​ട്ടി​പ്പ് കേ​സ്; ഒ​രു കി​ലോ സ്വ​ർ​ണം കൂ​ടി ക​ണ്ടെ​ടു​ത്തു


വ​ട​ക​ര: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വടകര ബ്രാഞ്ചിലെ പണയ സ്വ​ർ​ണ ത​ട്ടി​പ്പ് കേ​സി​ൽ ‌‌ഒ​രു കി​ലോ സ്വ​ർ​ണം കൂ​ടി ക​ണ്ടെ​ടു​ത്തു. തി​രു​പ്പൂ​ർ ഡി.​ബി.​എ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ല​രു​ടേ​യും പേ​രി​ൽ പ​ണ​യം​വെ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ ര​ണ്ടാം പ്ര​തി കാ​ർ​ത്തി​ക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ്​ സ്വർണം പണയ വെച്ചത് തി​രു​പ്പൂ​ർ ഡി.​ബി.​എ​സ് ബാ​ങ്ക് ശാ​ഖ​യി​ൽ എന്നാണെന്ന് വ്യക്തമായത്. തുടർന്ന് പ്രതിക്കെപ്പം അന്വേഷണ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.

അ​ഞ്ചു അ​ക്കൗ​ണ്ടു​ക​ളി​ലാ​യാ​ണ് സ്വ​ർ​ണം പ​ണ​യം വെ​ച്ച​ത്. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്റെ പ​ല ശാ​ഖ​ക​ളി​ലും ഇ​തോ​ടൊ​പ്പം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​നി ക​ണ്ടെ​ത്താ​നു​ള്ള സ്വ​ർ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ച​താ​യാ​ണ് വി​വ​രം. 26.244 കി​ലോ​ഗ്രാം പ​ണ​യ സ്വ​ർ​ണ​മാ​ണ് ബാ​ങ്കി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത്. നേ​ര​ത്തേ ക​ണ്ടെ​ടു​ത്ത സ്വ​ർ​ണ​മ​ട​ക്കം 16 കി​ലോ 850 ഗ്രാം ​സ്വ​ർ​ണം ഇതുവരെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തെ​ളി​വെ​ടു​പ്പി​ന് റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി, എ​സ്.​ഐ കെ. ​മ​നോ​ജ്‌​കു​മാ​ർ, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​രേ​ഷ്‌​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ​യും സ്വ​ർ​ണ​വും തി​ങ്ക​ളാ​ഴ്ച വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.