‘കോടിക്കലിൽ ഫിഷ്ലാന്റിംഗ് സെന്റര്‍ യാഥാർത്ഥ്യമാക്കുക’; യൂത്ത് ലീഗ് ഏകദിന ഉപവാസം 26ന്
നന്തി ബസാർ: കേന്ദ്ര-കേരള സർക്കാറുകൾ കോടിക്കൽ കടപ്പുറത്തിനോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ്. ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശ്രയ കേന്ദ്രമായ കോടിക്കൽ കടപ്പുറത്ത് ഫിഷ്ലാന്റിംഗ് സെന്റര്‍ യാഥാർത്ഥ്യമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മൂടാടി, തിക്കോടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ കോടിക്കൽ ടൗണിൽ ഏകദിന ഉപവാസം സംഘടിപ്പിക്കും.
മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പര്‍ പി.ഇൻഷിദ ഉദ്ഘാടനം ചെയ്തു. മന്നത്ത് മജീദ്, പി.കെ ഹുസൈൻ ഹാജി, കെ.പി കരീം, പി ബഷീർ, വി.കെ അലി, വി.കെ ഇസ്മായിൽ, പി.കെ സുനീത, റഷീദ സമദ് എന്നിവര്‍ സംസാരിച്ചു.
തിക്കോടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് പി.വി ജലീൽ സ്വാഗതവും ഷാനിബ് കോടിക്കൽ നന്ദിയും പറഞ്ഞു.
‘Descriptio: Making Fishlanding Center a reality at Kodikal’; Youth league one day fast on 26th