കേരള ബജറ്റ് 2025: കൊയിലാണ്ടിയില്‍ ഏഴിടത്ത് റോഡ് വികസനത്തിന് വഴിയൊരുങ്ങുന്നു, അനുവദിച്ചത് പത്തുകോടി


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏഴ് റോഡുകളുടെ വികസനത്തിന് വഴിയൊരുക്കി ബജറ്റ് പ്രഖ്യാപനം. പത്തുകോടി രൂപയാണ് ഇതിനായി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മൂരാട്- തുറശ്ശേരിക്കടവ് റോഡ്, ചെങ്ങോട്ടുകാവ്- ഉള്ളൂര്‍ക്കടവ് റോഡ്, ഗോവിന്ദന്‍ കെട്ട്- അച്ഛന്‍ വീട്ടില്‍ റോഡ്, കാട്ടിലപ്പീടിക-കണ്ണങ്കടവ്- കപ്പക്കടവ് റോഡ്, പാറക്കാട്-ചാക്കര- അക്വഡേറ്റ്- പാച്ചാക്കല്‍ റോഡ്, ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡ് എന്നിവയുടെ വികസനത്തിനായാണ് തുക അനുവദിച്ചത്. ഇതില്‍ ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡ് എല്‍.എസ്.ജി.ഡി വിഭാഗത്തിന് കീഴില്‍ വരുന്നതും മറ്റ് റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുമുള്ളതാണ്.

മൂരാട് തുറശ്ശേരിക്കടവ് റോഡിന് 2കോടിയും ചെങ്ങോട്ടുകാവ് ഉള്ളൂര്‍ക്കടവ് റോഡിനായി 2.5കോടിയുമാണ് അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്നത്. ഗോവിന്ദന്‍കെട്ട്-അച്ഛന്‍വീട്ടില്‍ റോഡ് 1.5കോടി, കാട്ടിലപ്പീടിക- കണ്ണങ്കടവ്- കപ്പക്കടവ് റോഡ് 2.5കോടി, പാറക്കാട്-ചാക്കര-അക്വഡേറ്റ്- പാച്ചാക്കല്‍ റോഡ് ഒരു കോടി, ഹോമിയോ ഹോസ്പിറ്റല്‍-അണേല റോഡ് അരക്കോടി എന്നിങ്ങനെയാണ് അടങ്കല്‍ തുക കണക്കാക്കിയിരിക്കുന്നത്. നേരത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ആറ് കോടി പത്തുലക്ഷം രൂപയും അനുവദിച്ചിരുന്നു.

Summary: Road development at seven places in Koyilandy Rs 10 crore sanctioned