സാമ്പത്തിക ക്രമക്കേട്: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കൊയിലാണ്ടി സപ്ലൈകോയിലെ ഐ.എന്‍.ടി.യു.സിയുടെ പൂള് ജില്ലാ ലേബര്‍ ഓഫീസര്‍ സസ്പെന്റ് ചെയ്തു
കൊയിലാണ്ടി: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കൊയിലാണ്ടിയിലെ ഐ.എന്‍.ടി.യു.സി പൂള് ജില്ലാ ലേബര്‍ ഓഫീസര്‍ സസ്പെന്റ് ചെയ്തു. സപ്ലൈകോയിലെ പൂളാണ് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് സസ്പെന്റ് ചെയ്തത്. തൊട്ടടുത്ത പൂളായ കെ.എ പൂളിന് സപ്ലൈകോയുടെ കയറ്റിറക്ക് ജോലിയുടെ അധിക ചുമതല നല്കിക്കൊണ്ടും ഉത്തരവായി.
ക്ഷേമനിധി ബോര്‍ഡിന്റെ രസീതിക്ക് പകരമായി കയറ്റിറക്ക് തൊഴിലാളി ഐ.എന്‍.ടി.യു.സി കൊയിലാണ്ടിയുടെ പേരില്‍ രസീത് അടിച്ചു മറിക്കൂലിയായി ലോറിക്കാരില്‍ നിന്നും പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്ഷേമ ബോര്‍ഡ് സൂപ്രണ്ട് ബാബു സി.കെ.യുടെ നേതൃത്വത്തില്‍ ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ മാത്രമുള്ള കെ.സി പൂളില്‍ നടത്തിയ പരിശോധനയില്‍ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. പ്രതിമാസം ഒരുലക്ഷത്തിലധികം രൂപ വെട്ടിപ്പു നടത്തുന്നതായാണ് വിലയിരുത്തല്‍.