ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക’; പയ്യോളിയില്‍ ആശാവര്ക്കസ് യൂണിയന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം
പയ്യോളി: ആശാവര്ക്കസ് യൂണിയന് (സിഐടിയു) നേതൃത്വത്തില്‍ പണിമുടക്കി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. പൊതുയോഗം സിഐടിയുഏരിയ സെക്രട്ടറി കെ.കെ പ്രേമന് ഉദ്ഘാടനം ചെയ്യ്തു.
ശൈലി സര്‍വ്വേക്ക് തീരുമാനിച്ച 2000 രൂപ അനുവദിക്കുക, ശൈലിയില്‍ ഉള്‍പ്പെട്ട ലെപ്രസി സര്‍വ്വേ വീണ്ടും എടുക്കുന്നത് തടയുക, ശൈലിയില്‍ ഓടിപി സംവിധാനം ഒഴിവാക്കുക, ആശമാരുടെ പ്രവര്‍ത്തി സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുക.
ജില്ലാതലത്തില്‍ ഉദ്യോഗസ്ഥരുടെ തോന്നുംപോലെ ജോലി ചെയ്യിക്കാനുള്ള നീക്കം തടയുക ഹോണറേറിയം 15,000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
പയ്യോളിയില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശാവര്ക്കര്മാര്പ്രകടനവും പൊതുയോഗവും നടത്തി. യൂണിയന് ഏരിയ സെക്രട്ടറി സിന്ധു അധ്യക്ഷയായി. ഷീന കോയമ്പ്ര ത്ത്,ബേബി എന്നിവര്‍ സംസാരിച്ചു.
Summary: A day and night strike was organized under the leadership of Asha Workers Union (CITU).