ക്രിസ്മസ്- പുതുവത്സര ബംമ്പര്‍ നറുക്കെടുത്തു; 20 കോടിയുടെ ഭാഗ്യം ഈ നമ്പറിന്
തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറി നറുക്കെടുത്തു.XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് നടത്തി.
20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ലഭിക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുത്തെത്. 21 കോടീശ്വരന്മാരാണ് ക്രിസ്മസ് ബമ്പർ ലോട്ടറിയിലൂടെ ഉണ്ടായത്. വിജയികൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഗസറ്റിലെ ഫലങ്ങൾ ഒത്തുനോക്കുകയും ഒരുമാസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് കൈമാറുകയും വേണം.
10 സീരീസുകളിലായി 50 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്.