അരയിടത്ത് പാലത്ത് ബസ്സ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട്: അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. കൊമ്മേരി അനന്തന്‍ ബസാര്‍ സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അമിത വേഗത്തില്‍ എത്തിയ ബസ് സാനിഹിന്റെ ബൈക്കിന് മുകളിലേക്കായിരുന്നു മറിഞ്ഞു വീണത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കില്‍ത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു. അപകടത്തില്‍ 50 ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. പുതിയ സ്റ്റാന്‍ഡ് ഭാഗത്തേക്കു പാലം കയറി വരികയായിരുന്ന ബൈക്കും പാലം ഇറങ്ങുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.

അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം നഷ്ടമായി എന്നാണ് കണ്ടെത്തല്‍. അതേസമയം അപകടത്തിന് പിന്നാലെ ബസ് ഡ്രൈവര്‍ ഒളിവില്‍ പോയി.

Summary: the-bus-overturned-on-the-arajed-bridge-the-young-man-died-while-undergoing-treatment.