ക്രിസ്മസ്- പുതുവത്സര ബമ്പർ; 20 കോടിയുടെ ഭാ​ഗ്യശാലിയെ ഇന്നറിയാം


തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ ലോട്ടറി ഇന്ന് ഉച്ചയ്ക്ക് നറുക്കെടുക്കും. 10 സീരീസുകളിലായി 50 ലക്ഷം ബമ്പർ ടിക്കറ്റുകളാണ് വിപണിയിലിറക്കിയത്. കഴിഞ്ഞ ദിവസം വരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു. 400 രൂപയാണ് ടിക്കറ്റ് വില.

20 കോടിയാണ് ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 20 കോടിയുടെ 10 ശതമാനമായ രണ്ടു കോടി രൂപ ലഭിക്കും.

സമ്മർ ബമ്പറിന്റെ പ്രകാശനവും ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.