കൈയ്യെത്താ ദൂരത്തേക്ക് പൊന്ന്; സ്വർണ വില കുതിപ്പ് തുടരുന്നു, പവന് 62000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റയടിക്ക് 60,000 കടന്ന സ്വര്‍ണ വില ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് 62,000 മറികടന്നു. ഇന്നലെ നേരിയ തോതില്‍ വില ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് അതിന്റെ എത്രയോ മടങ്ങാണ് വര്‍ദ്ധിച്ചത്.
7,705 രൂപയായിരുന്ന ഒരു ഗ്രാം 105 രൂപ വര്‍ദ്ധിച്ച് 7,810 രൂപയിലഎത്തി. ഇതോടെ 61,640 രൂപയായിരുന്ന ഒരു പവന് സ്വര്‍ണം 62,480 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. 840 രൂപയുടെ വര്‍ദ്ധനവാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ ഉണ്ടായത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 106 രൂപയും കിലോഗ്രാമിന് 1,06,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണി തന്നെയാണ് വെള്ളിവിലയും നിശ്ചയിക്കുന്നത്.