കോഴിക്കോട് സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ


കോഴിക്കോട്: ചേവരമ്പലം ബൈപ്പാസ് ജങ്ഷനിൽ സ്വിഗ്ഗി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന.

കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Description: Kozhikode Swiggy worker dead in water