ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയത് ആയിരത്തോളം കുട്ടികള്‍; മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മാതൃകാ പരീക്ഷയും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ച് പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍
കൊയിലാണ്ടി: പന്തലായനി ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ 64ാം വാര്‍ഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി പി.ടി എയുടെ നേതൃത്വത്തില്‍ എല്‍.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷയും മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ഷിജു മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ.പി, പി.ടി.എ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, എം.പി.ടി.എ പ്രസിഡന്റ് ജെസ്സി, സ്റ്റാഫ് സെക്രട്ടറി ബാജിത്ത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി.എം.ബിജു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സി.പി.സഫിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ഷെര്‍ഷാദ് പുറക്കാട് ക്ലാസ്സ് നയിച്ചു. ഇതോടനുബന്ധിച്ച് രക്ഷിതാക്കളോട് ഹയര്‍സെക്കന്‍ഡറി അധ്യാപകനായ ഡോ.പി.കെ.ഷാജി മാസ്റ്റര്‍, ഹൈസ്കൂള്‍ അധ്യാപകനായ പി.കെ.ഷാജി മാസ്റ്റര്‍ എന്നിവര്‍ സംവദിച്ചു.