‘മനുഷ്യത്വ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ കേന്ദ്രബഡ്ജറ്റിനെതിരെ പ്രതിഷേധിക്കുക’; കൊയിലാണ്ടിയിലെ പ്രതിഷേധ സംഗമത്തില്‍ അഡ്വ. പി.വസന്തം


കൊയിലാണ്ടി: തികച്ചും മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവും കര്‍ഷക തൊഴിലാളി വിരുദ്ധവുമാണ് പുതിയ കേന്ദ്ര ബഡ്ജറ്റെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ പി.വസന്തം ആഹ്വാനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന കേന്ദ്ര ബഡ്ജറ്റ് വിരുദ്ധ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

പുതിയ കേന്ദ്ര ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്കും എട്ടുകോടിയോളം വരുന്ന മധ്യവര്‍ഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും വികസനലക്ഷ്യമല്ല രാഷ്ട്രീയ ലക്ഷ്യമാണ് പുതിയ ബഡ്ജറ്റ് മുന്നോട്ടുവെക്കുന്നതെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. വിജയഭാരതി ടീച്ചര്‍ അധ്യക്ഷം വഹിച്ചു.

കെ.എം.ശോഭ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പത്മിനി ചാത്തോത്ത്, ഷീല അജിത്, ആശ മധുപാല്‍, ദിവ്യ ശെല്‍വരാജ്, റസിയ ഫൈസല്‍, ദിപിഷ, കാര്‍ത്യായനി എന്നിവര്‍ നേതൃത്വം നല്‍കി

Summary: ‘Protest against anti-humanitarian and anti-women central budget’; Adv. P.Vasantham