മാറ്റത്തിനൊപ്പം ചേമഞ്ചേരിയും, ഇനി ആര്‍ത്തവം കൂടുതല്‍ ശുചിത്വത്തോടെ; മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവത്ക്കരണ ക്ലാസുമായി ഗ്രാമപഞ്ചായത്തും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും
ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിന്റെയും ആഭിമുഖ്യത്തില്‍ ചേമഞ്ചേരി എഫ്. എഫ് ഹാളില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ഷിബു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു അദ്ധ്യക്ഷത വഹിച്ചു. തിരുവങ്ങൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബ കെ.ജെ. സ്വാഗത പ്രസംഗം നടത്തുകയും, ഡോ. അഞ്ജലി ബോധവത്ക്കരണ ക്ലാസ് നടത്തുകയും ചെയ്തു. പി.എച്ച്.എന്‍.എസ് പ്രസന്ന, പി.എച്.എന്‍ പ്രീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എച്ച്.ഐ സജീഷ് സി.വി. നന്ദി പ്രകാശിപ്പിച്ചു.
Summary: chemanchery Gram Panchayat and Block Family Health Center distribute menstrual cups and conduct awareness classes