അനധികൃത മത്സ്യബന്ധനം; രണ്ട് ബോട്ടുകൾ പിടികൂടി അഞ്ച്ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ് വകുപ്പ്
പയ്യോളി: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് പിഴചുമത്തി. സംസ്ഥാനം സര്‍ക്കാര്‍ നിരോധിച്ച രീതിയില്‍ മത്സ്യബന്ധനം നടത്തിയതിനാണ് ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടികൂടിയത് അഞ്ച് ലക്ഷം രൂപ ഇവർക്ക് പിഴചുമത്തി.
പയ്യോളി തീരത്തുനിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാം കല്ലിന് സമീപത്തുനിന്ന് ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.പുതിയാപ്പ സ്വദേശികളായ വൈശാഖിന്റെ ദേവീപ്രസാദം ബോട്ടും സി.കെ.പദ്മനാഭന്റെ സഹസ്രധാര ബോട്ടുമാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്.
മത്സ്യ സമ്പത്ത് കുറക്കുന്നതിന് കാരണമാവുന്ന നിരോധിച്ച മീൻ പിടിത്ത രീതിയായ കരവലി, നൈറ്റ് ട്രോളിംഗ് എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതാണ് കുറ്റം. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ വലയ്ക്കും മറ്റും നാശനഷ്ടം ഉണ്ടാക്കുന്ന രീതികൂടിയാണിത്.
Summary: Fisheries Department seizes two boats and imposes fine of Rs. 5 lakh