ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്‌ക്കെത്തിക്കാന്‍ ലക്ഷ്യം; പഠനയാത്രയുമായി പെരുവട്ടൂര്‍ സൗഹൃദ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍


കൊയിലാണ്ടി: പെരുവട്ടൂര്‍ സൗഹൃദ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു.
കണ്ണൂര്‍ വിസ്മയ അമ്യുസ്‌മെന്റ് പാര്‍ക്കിലേക്കായിരുന്നു യാത്ര. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ശാരീരിക അഭിവൃദ്ധിക്കും അവരെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിനും വേണ്ടി നഗരസഭ നടത്തികൊണ്ട് വരുന്ന പ്രശംസനീയമായ ഒരു പദ്ധതിയാണിത്.


കൊയിലാണ്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു മാസ്റ്റര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാര്‍. പി, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍ ആതിര, അധ്യാപകന്‍ സുരേഷ്‌കുമാര്‍ വി.കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.