കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ചരിത്രത്താളുകളില്‍ നിന്നും ഗാന്ധിജിയെ വെട്ടിമാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍; അരിക്കുളം മണ്ഡലം തല കോണ്‍ഗ്രസ് സംഗമത്തില്‍ സത്യന്‍ കടിയങ്ങാട്


കൊയിലാണ്ടി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം തച്ചുതകര്‍ക്കുന്നതില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി സത്യന്‍ കടിയങ്ങാട് പറഞ്ഞു. ചരിത്രത്താളുകളില്‍ നിന്നും ഗാന്ധിജിയെ വെട്ടി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടില്‍ ബ്രൂവെറി സ്ഥാപിക്കുന്നതിന് അനുമതി കൊടുക്കുന്നതിലൂടെ മദ്യവര്‍ജനം എന്ന ഗാന്ധിജിയുടെ സ്വപ്നമാണ് പിണറായി സര്‍ക്കാര്‍ തച്ചുതകര്‍ക്കുന്നത്. കെ.പി.സി.സി. നിര്‍ദ്ദേശപ്രകാരം നടക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അരിക്കുളം മണ്ഡലം തല കോണ്‍ഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സത്യന്‍ കടിയങ്ങാട്.

മേഖലാ പ്രസിഡണ്ട് ബാബു പറമ്പടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ഇ.അശോകന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, പ്രകാശന്‍ അച്ചു താലയം, ടി.എം. പ്രതാപചന്ദ്രന്‍, പി. കുട്ടികൃഷ്ണന്‍ നായര്‍, ബ്‌ളോക്ക് സെക്രട്ടറിമാരായ രാമചന്ദ്രന്‍ നീലാംബരി, ഒ.കെ. ചന്ദ്രന്‍, ബീന വരമ്പിച്ചേരി, മഹിള കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.എം. രാധ, ലത.കെ പൊറ്റയില്‍, ഇ.കെ. ശശി, ടി.ടി.ശങ്കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.