10 കോടി രൂപ ചിലവില്‍ പുതുക്കിപണി; വിയ്യംചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സ്ഥലം സന്ദര്‍ശിച്ച് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍


തുറയൂര്‍: 10 കോടി രൂപ ചെലവില്‍ പുതുക്കി പണിയുന്ന വിയ്യംചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സ്ഥലം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ സന്ദര്‍ശിച്ചു. കൂടാതെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.


പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ മോഹനന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഹബി, അസിസ്റ്റന്റ് എഞ്ചിനിയര്‍ രാജീവന്‍ എന്നിവരും എംഎല്‍എ യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.