തൊട്ടാൽ പൊള്ളും; ഇന്ന് സ്വർണ വിലയിൽ വൻ വർധനവ്
തിരുവനന്തപുരം: തൊട്ടാൽ പൊള്ളുന്ന നിലയിൽ സ്വർണ വില കുതിക്കുന്നു. ഇന്നും സ്വർണ വിലയിൽ വൻ വർധനവ് റേഖപ്പെടുത്തി. ഒരു പവന് 680 രൂപയുടെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണ വില 60760 രൂപയിലെത്തി.
ഒരു ഗ്രാമിന് 85 രൂപ കൂടി 7595 രൂപയായി. 57,200 രൂപയിലാണ് ഈ മാസം സ്വർണ വില ആരംഭിച്ചത്. ഇത് തന്നെയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. പവന് 60,080 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് സ്വർണ വില റെക്കോഡ് ഭേദിച്ചു.
സ്വർണം പോലുള്ള സുരക്ഷിതമായ ആസ്തികളുടെ ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് സ്വർണ വിലയെ വരും ദിവസങ്ങളിൽ ഉയർത്താൻ സാധ്യതയുണ്ട്.