കൊയിലാണ്ടി നഗരസഭയിലെ ആരും പരിഭ്രാന്തരാകേണ്ടതില്ല; നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം
കൊയിലാണ്ടി: നാളെ മുതല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധയിടങ്ങളില്‍ ഡ്രോണ്‍ സര്‍വ്വേ ആരംഭിക്കും. നഗരവികസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഡ്രോണ്‍ നിരീക്ഷണം.
നഗരസഭ പരിസരത്ത് നിന്നാരംഭിക്കുന്ന സര്‍വ്വേ രണ്ടാഴ്ച നീണ്ടുനില്‍ക്കും. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നഗരസഭയിലെ തോടുകളുടെയും, കുളങ്ങള്‍, കൈവഴികള്‍, നീര്‍ച്ചാലുകള്‍ എന്നിവ രേഖപ്പെടുത്തുന്നതിനായാണ് സര്‍വ്വേ നടക്കുന്നത്. സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ പോലെ ഇവ പകര്‍ത്തും.
കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ച ഏജന്‍സി കൊയിലാണ്ടി നഗരസഭയെ അറിയിച്ചുകൊണ്ടാണ് ഡ്രോണ്‍ സര്‍വ്വേ നടത്തുന്നത്. അടുത്ത പഞ്ചായത്തിന്റെ ഒരുകിലോമീറ്റര്‍ പരിധിയില്‍ സര്‍വ്വേ നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.