വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക; തിങ്കളാഴ്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
വടകര: തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻവ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. ഇപ്പോള്‍ നല്കുന്ന 18000 രൂപ വേതനം 30000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.
അനശ്ചിതകാല സമരത്തിന്റെ ഭാഗമായി വടകര താലൂക്ക് സ്പ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.പി ബാബു, എം.പി ബാബു, ടി.മോഹനന്സ എന്‍.സജീവന്, എം.കെ ബാലന് എന്നിവര്‍ പങ്കെടുത്തു.