കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യ സഹോദരിയുടെ കൈവിരലുകളും വെട്ടിമാറ്റി; ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ
കൊല്ലം: കൊട്ടാരക്കര നെടുവത്തൂർ പുല്ലാമലയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പുല്ലാമല കല്ലുവിള രമയാണ് കൊല്ലപ്പെട്ടത്. ശേഷം ഭർത്താവ് രാജനും (64) സ്വയം ജീവനൊടുക്കുയ്ക്കയായിരുന്നു. രാജന്റെ അക്രമം തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകൾ വെട്ടിമാറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[a1]
ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. റബർ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജൻ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് വിവരം.രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജൻ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് രമയും രാജനും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. രാജനെതിരെ രാമ പോലീസിൽ പരാതി നൽകിയിരുന്നു. ഫോറന്സിക് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
[a2]