കൊടുവള്ളി പള്ളിയിൽ വയോധികൻ മരിച്ച നിലയിൽ


കൊടുവള്ളി: കൊടുവള്ളി നെല്ലാംകണ്ടി ജുമാ മസ്ജിദില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയഞ്ച് വയസ്സായിരുന്നു.

[a1]

രാത്രി 9 മണിയോടെ പള്ളിയുടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയും മുതിർന്നവർ നടത്തിയ പരിശോധനയിലാണ് വയോധികൻ മരണപെട്ടുവെന്ന് തിരിച്ചറിഞ്ഞത്.

[ad2]

സാമ്ബത്തിക സഹായം ആവശ്യപ്പെട്ട് ഇയാൾ പള്ളിയിൽ വന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൊടുവള്ളി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ബന്ധുക്കളെയും വിവരമറിയിച്ചിട്ടുണ്ട്.