എം.ടിയുടെ സാഹിത്യ സൃഷ്ടികളെ പരിചയപ്പെടുത്തുന്ന ‘കാലത്തിന്റെ കയ്യൊപ്പ്’; ‘എന്നിടം ക്യാമ്പയിന്‍’ കൊയിലാണ്ടിയില്‍


കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയും കൊയിലാണ്ടി ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് എന്നിടം ക്യാമ്പയിന്‍ സംഘടിപ്പിച്ചു. വായനാദിനത്തില്‍ പ്രാരംഭം കുറിച്ച വായനം 24 പരിപാടിയുടെ തുടര്‍ച്ചയാണ് എന്നിടം ക്യാമ്പയിന്‍.

കാലത്തിന്റെ കയ്യൊപ്പ് എന്ന എം.ടിയുടെ സാഹിത്യസൃഷ്ടികളെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ നഗരസഭാ തല ഉദ്ഘാടനം ക്ഷേമ കാര്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു നിര്‍വഹിച്ചു. കോതമംഗലം സ്‌കൂളിലാണ് ചടങ്ങ് നടന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ദൃശ്യ അധ്യക്ഷയായി.

തന്റെ 54 – മത്തെ വയസ്സിലും എല്‍.എല്‍.ബിക്ക് തയാറെടുക്കുന്ന കുടുംബശ്രീ അംഗമായ പത്മിനിയെ ചടങ്ങില്‍ അനുമോദിച്ചു. എം.ടിയെ അനുസ്മരിച്ചു കൊണ്ട് ഷൈമ.പി.വി. മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ് അധ്യക്ഷ വിബിന.കെ.കെ സ്വാഗതവും എ.ഡി.എസ് സെക്രട്ടറി പ്രീതി നന്ദിയും പറഞ്ഞു.