മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി; കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ 27 റോഡുകള്‍ക്ക് ഭരണാനുമതി


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 27 റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഈ പദ്ധതി പ്രകാരം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ 27 റോഡുകള്‍ നവീകരിക്കാനായി ആറു കോടിയിലധികം രൂപയാണ് അനുവദിച്ചത്.

2024 25 വര്‍ഷത്തെ സംസ്ഥാന ബജറ്റ് 1000 കോടി രൂപ സംസ്ഥാനത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയിരുന്നു. റോഡുകള്‍ ഇവയൊക്കെ

ഹെല്‍ത്ത് സെന്റര്‍ – കന്മല മീത്തല്‍ കോളനി റോഡ് ( 600 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ), നെല്യാടി – കൊടക്കാട്ടുമുറി റോഡ് ( 2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം ), പെരുവട്ടൂര്‍ മുക്ക് – വിയ്യൂര്‍ റോഡ് ( 2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 30 ലക്ഷം ), മേലൂര്‍ കോമത്ത് കര റോഡ് ( 2 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 35 ലക്ഷം ) അണേല – ഐ.ടി.ഐ റോഡ് ( 300 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15.5 ലക്ഷം ), മേനമ്മനാരി മുക്ക് – ചൂണ്ടയില്‍ ഇളയിടത്ത് മീത്തലയില്‍ മുക്ക് റോഡ് ( 600 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 20 ലക്ഷം ), ഗാന്ധി പ്രതിമ – സാമിയാര്‍കാവ് റോഡ് ( 1 കിലോമീറ്റര്‍ കൊയിലാണ്ടി നഗരസഭ – 25 ലക്ഷം ), എന്‍എച്ച് – റെയില്‍വേ സ്റ്റേഷന്‍ റോഡ് (200 മീറ്റര്‍ കൊയിലാണ്ടി നഗരസഭ – 15 ലക്ഷം ),

കെല്‍ട്രോണ്‍ പാറക്കാട് റോഡ് ( 600 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), എംജി റോഡ് ( 800 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ),

കുഞ്ഞിരാമന്‍ സ്മാരക റോഡ് (300 മീറ്റര്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ), കെ കെ കിടാവ് – പഴഞ്ചേരി – മുണ്ട്യാടിമുക്ക് റോഡ് (1635 മീറ്റര്‍ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് – 30 ലക്ഷം ), പള്ളി – കൊളക്കാട് റോഡ് (2 കിലോമീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 35 ലക്ഷം ), വികാസ് വായനശാല റോഡ്(390 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), ചമ്മന കളത്തില്‍ താഴെ റോഡ് ( 400 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), ഹില്‍ബസാര്‍ പാച്ചാക്കല്‍ റോഡ് (750 മീറ്റര്‍ മുടാടി ഗ്രാമപഞ്ചായത്ത് – 18 ലക്ഷം ), കാഞ്ഞിലശ്ശേരി കുട്ടന്‍കണ്ടി റോഡ് (500 മീറ്റര്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – 15 ലക്ഷം ),

കേളപ്പജി റോഡ് (800 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 16 ലക്ഷം ), കുറ്റിയാത്ത് മുക്ക് – കുടുക്കം റോഡ് ( 850 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ), മീത്തലെ പള്ളി – പറോളി നടറോഡ് ( 750 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 20 ലക്ഷം ),

ഐ.പി.സി റോഡ് (800 മീറ്റര്‍ പയ്യോളി നഗരസഭ – 20 ലക്ഷം ), തിക്കോടി ടൗണ്‍ – കോഴിപ്പുറം റോഡ് ( 1.5 കിലോമീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 25 ലക്ഷം ), കോറോത്ത് മുക്ക് – പുതുക്കുടി താഴെ റോഡ് ( 750 മീറ്റര്‍ തിക്കോടി ഗ്രാമപഞ്ചായത്ത് – 32 ലക്ഷം )

അറുവയല്‍ – കാപ്പിന്‍കര – ഇടപ്പരുത്തി – നെടുങ്ങോട്ടുകുനി റോഡ് (600 മീറ്റര്‍, പയ്യോളി നഗരസഭ – 16 ലക്ഷം ), ചവക്കണ്ടി മുക്ക് – പെരിങ്ങാട് റോഡ് (750 മീറ്റര്‍, പയ്യോളി നഗരസഭ – 16 ലക്ഷം ), കീഴൂര്‍ അയനിക്കാട് റോഡ് ( 3 കിലോമീറ്റര്‍ പയ്യോളി നഗരസഭ – 45 ലക്ഷം) ഭജനമഠം – ആവിക്കല്‍ – കാപ്പരികാട് – കാട്ടിലെ പള്ളി റോഡ് (800 മീറ്റര്‍ പയ്യോളി നഗരസഭ – 16 ലക്ഷം ) എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.