മണ്ഡലം പ്രസിഡണ്ടിനെ പ്രഖ്യാപിച്ച് വെട്ടിലായി ബി.ജെ.പി; സ്ഥാനമേറ്റെടുക്കാതെ വിദേശത്തേയ്ക്ക് പോയി നിയുക്ത പയ്യോളി മണ്ഡലം പ്രസിഡണ്ട്


പയ്യോളി: ബിജെപി പയ്യോളി മണ്ഡലം പ്രസിഡന്റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നു പ്രതിസന്ധിയിലായി ബിജെപി നേതൃത്വം. നഗരസഭ കോട്ടപ്പുറം ഡിവിഷനിലെ പി. പ്രജീഷനെയായിരുന്നു പുതിയ പയ്യോളി മണ്ഡലം പ്രസിഡണ്ടായി പ്രഖ്യാപിച്ചത്.

എന്നാല്‍ തിരഞ്ഞെടുത്ത അടുത്ത ദിവസം തന്നെ പ്രജീഷ് ബഹ്‌റൈനിലേയ്ക്ക് പോവുകയായിരുന്നു. 19 ന് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി ഫോട്ടോ അടക്കം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു.

ജനുവരി 15 ന് ആണ് ബി.ജെ.പി നേതൃത്വം പുതുതായി രൂപവത്ക്കരിച്ച കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ ഒന്‍പത് മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്. പ്രജീഷിനെ ഏകകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്. നേരത്തെ മണ്ഡലം പ്രസിഡന്റായ എ.കെ ബൈജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രജീഷിനെ പുതിയ കമ്മറ്റിയുടെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. 45 വയസ്സ് പ്രായപരിധിയും നിലവിലെ ഏതെങ്കിലും മണ്ഡലം കമ്മറ്റിയുടെ ഭാരവാഹിത്വവുമാണ് പുതിയ പ്രസിഡന്റാ യി പരിഗണിക്കുന്നവര്‍ക്ക് പാര്‍ട്ടി നിശ്ചയിച്ച മാനദണ്ഡം.


ഇദ്ദേഹം ഒബിസി മോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റായി പ്രവര്‍ത്തിച്ചത് കൂടി പരിഗണിച്ചാണ് സ്ഥാ നം നല്‍കിയത്. പ്രജീഷ് ഒഴിഞ്ഞതോടെ ഇനിയും ഈ നിബന്ധന പ്രകാരമുള്ളയാ ളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മാസ ങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിബന്ധനങ്ങളില്‍ ഇളവ് വരുത്തി കഴിവ് പരിഗണിച്ച് എത്രയും പെട്ടെന്ന് മണ്ഡലത്തിന്റെ നാഥനില്ലാത്ത അവസ്ഥ മാറ്റാനാണ് ജില്ല നേതൃത്വം ലക്ഷ്യമിടുന്നത്.